ന്യൂട്രീഷ്യൻ ഗാർഡൻ പുരസ്ക്കാര നിറവിൽ കന്നുട്ടിപ്പാറ ഐയുഎം LP സ്ക്കൂൾ.

കട്ടിപ്പാറ : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ന്യൂട്രീഷ്യൻ ഗാർഡൻ പദ്ധതിയിൽ താമരശേരി സബ്ജില്ലയിൽ നിന്നും പുരസ്ക്കാരത്തിനർഹമായ ഏക വിദ്യാലയമായ കന്നുട്ടിപ്പാറ ഐയുഎം LP സ്കൂളിനുള്ള പുരസ്ക്കാരം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്ററിൽ നിന്നും HM അബുലൈസ് തേഞ്ഞിപ്പലം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട്, PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയ മോഹൻ,മദർ PTA പ്രസിഡണ്ട് സജ്ന നിസാർ ജോ.കൺവീനർ മുഹ്സിന ഷംസീർ മുതലായവർ സന്നിഹിതരായിരുന്നു.
 2024-25 അധ്യയന വർഷം പുരസ്കാരങ്ങളുടെ നിറവിൽ പൂത്തുലഞ്ഞു നിന്ന ഐയുഎം LP സ്കൂളിന് ഈ അധ്യയന വർഷം ലഭിച്ച അവസാനത്തെ പുരസ്ക്കാരത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചീഫ് പ്രമോട്ടർഎ കെ അബൂബക്കർ കുട്ടി പറഞ്ഞു.
  താമരശേരി AEO പി.വിനോദ്, കൊടുവള്ളി BPC വി എം മെഹറലി, ഗ്രേസ് എജ്യുക്കേഷണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ്, സുബൈർ പെരിങ്ങോട്,ഷമീം വാവാട് , ഡോ.റഹിം കളത്തിൽ,പി.ടി. ഹാരിസ് ,സഫീർ പേരാമ്പ്ര,റഹിം മണ്ണിൽ കടവ് , SSG ചെയർമാൻ അലക്സ് മാത്യു മുതലായവർ ന്യൂട്രീഷ്യൻ ഗാർഡൻ പദ്ധതി സ്കൂൾ തല കൺവീനർ മുബീർ തോലത്ത് ജോ.കൺവീനർ മുഹ്സിന ,ഹരിതസഭ ടീച്ചർ കോർഡിനേറ്റർമാരായ കെ.സി. ശിഹാബ് അനുശ്രീ. പി. പി , സ്റ്റുഡൻ്റ് അംബാസഡർമാരായ ഫസാൻ സലിം , ഫിസ ഫാത്തിമ, ഹരിതസഭ മെമ്പർമാർ എന്നിവരെ അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍