താമരശ്ശേരി താലൂക്ക് ആശുപത്രി നഴ്സിംഗ് ഓഫീസർക്ക് എതിരെയുള്ള പരാതി വാസ്തവ വിരുദ്ധമെന്ന് KGNA

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നെബുലൈസേഷൻ നൽകിയതുമായി ബന്ധപ്പെട്ട് നഴ്‌സിങ് ഓഫീസർക്ക് എതിരെ അനാവശ്യവും, വാസ്‌തവ വിരുദ്ധവുമായ വാർത്തകളാണ് പ്രചരിച്ചു വരുന്നതെന്ന് KGNA പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു . 

മികച്ച രീതിയിൽ ചികിത്സ നൽകുന്ന സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയും മാതൃകാപരമായി ജോലി ചെയ്യുന്ന നഴ്‌സുമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുകയും ചെയ്യുന്ന നിലപാടിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം എന്നും കേരള ഗവ നഴ്‌സസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ആശുപത്രിയിൽ നിന്നും ഇഞ്ചക്ഷൻ, നെബുലൈസേഷൻ ഉൾപ്പടെ ഏതുതരം ചികിത്സയും നൽകുന്നതിന് ദിവസവും ഡോക്ടറുടെ കുറിപ്പടി വേണം എന്നിരിക്കെ ഇത് ഇല്ലാതെ നെബുലൈസേഷൻ എടുക്കാൻ വന്ന രോഗിക്ക് ഡോക്ടറെ കണ്ടു വരാൻ നിർദ്ദേശിക്കുകയും, ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ ചികിത്സ നൽകിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞു മനസ്സിലാക്കുകയും മാത്രം ചെയ്‌ത നഴ്‌സിംഗ് ഓഫീസറെ തെറ്റുകാരിയാക്കാനും പേരുൾപ്പടെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും സമൂഹത്തിന് മുൻപിൽ തെറ്റുകാരിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്നും, സാമൂഹിക നന്മ മുൻനിർത്തി ജോലി ചെയ്യുന്ന നഴ്‌സിങ് ജീവനക്കാരുടെ നേരെയുള്ള ഇത്തരം പ്രവണതകളിൽ നിന്നും മാധ്യമങ്ങളും നാട്ടുകാരും പിന്മാറണം എന്നും കേരള ഗവ നഴ്‌സസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍