മോഷ്ടിച്ച ബൈക്കുകളുമായി മൂന്ന് യുവാക്കൾ പിടിയിൽ.

താമരശ്ശേരി: മോഷ്ടിച്ച ബൈക്കുകളുമായി മൂന്ന് യുവാക്കൾ  പോലീസ് പിടിയിൽ.

താമരശ്ശേരി ചുരത്തിൽ ഇന്നു പുലർച്ചെ താമരശ്ശേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ മോഷ്ടിച്ച രണ്ടു ബൈക്കുകൾ സഹിതം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൽപ്പറ്റ പിണങ്ങോട് അമൃത നിവാസിൽ അഭിഷേക് (18), പിണങ്ങോട് പറമ്പാടൻ അജ്നാസ് (18), ചുണ്ടയിൽ മോതിരോട്ട് ഫസൽ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്, മൂവരും രണ്ടു ബൈക്കുകളിലായിരുന്നു സഞ്ചരിച്ചിരുന്നത്.മോഷണത്തിൽ താമരശ്ശേരി പോലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു.പ്രതികൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ ചോദ്യം ചെയ്തു വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍