താമരശ്ശേരി ചുരത്തിൽ പാറ റോഡിലേക്ക് അടർന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പുതുപ്പാടി : ചുരത്തിൽ പാറ റോഡിലേക്ക് അടർന്നുവീണു,ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ചുരം ഒമ്പതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് ക പാറ അടർന്ന് റോഡിൽ വീഴുകയായിരുന്നു..റൊഡിന് വീതികുറഞ്ഞ സ്ഥലമായതിനാൽ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു .വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പാറകൾ റോഡിലേക്ക് വീണത്, ഈ സമയത്ത് അതിലൂടെ വാഹനങ്ങൾ കടന്നു പോകാതിരുന്നത് വൻ അപകടം ഒഴിവായി.ഇനിയും പാറകൾ അടർന്നു വീഴുമെന്ന ആശങ്ക യിലാണ് യാത്ര ക്കാർ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍