അസഹ്യമായ ദുർഗന്ധം; എടവണ്ണയിൽ കോഴി മാലിന്യം തള്ളാൻ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു.


എടവണ്ണ:അസഹ്യമായ ദുർഗന്ധം; കോഴി മാലിന്യം തള്ളാൻ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു.  എടവണ്ണ ജമാലങ്ങാടിയിൽ ഇന്നലെയാണ് സംഭവം.

അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോരങ്ങാട്> കോളിക്കൽ റോഡിൽ  പുലർച്ചയോടെ  ഇതേ വാഹനം  കോഴി അറവു മാലിന്യം  ഒഴുകിയിരുന്നു.തുടർന്ന് ദുർഗന്ധം മൂലം പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.

കോളിക്കൽ മുണ്ടപുറത്ത് അറിവു മാലിന്യം ശേഖരിക്കുന്ന സംഘം വീട് വാടകയ്ക്ക് എടുത്ത്  താമസിക്കുന്നത് കോഴിക്കോട് ജില്ലയിൽ നിന്ന് പലയിടങ്ങളിലായി ശേഖരിക്കുന്ന മാലിന്യമായി ലോറി താമസസ്ഥലത്ത്  തന്നെയാണ്  നിർത്തിയിരുന്നത് . ഇതുമൂലം ദുർഗന്ധം സഹിക്കാൻ വയ്യാതെ നാട്ടുകാർ പലതവണ
മാലിന്യം വാഹനം നീക്കം ചെയ്യാൻ കരാറെടുത്ത കമ്പനിയോട്  ആവശ്യപ്പെട്ടെങ്കിലും യാതൊരു കൂസലും ഇല്ലാതെ നിരന്തരം മാന്യ ശേഖരിച്ച് ഇവിടെത്തന്നെ നിർത്തിയിടുകയായിരുന്നു.
പുലർച്ചയോടെ ഒരു ലോഡ് മാലിന്യമായി എത്തിയ ലോറി വീണ്ടും നിർത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാരെ രംഗത്തെത്തുകയായിരുന്നു.
തുടർന്ന് വാഹനവുമായി സംഘം മാലിന്യം  റോഡിൽ ഒഴുകി കടന്നു കളയുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍