ലഹരിക്കെതിരെ പൂനൂരിൽ മിന്നല്‍ സ്‌ക്വാഡ് രൂപീകരിച്ചു


പൂനൂര്‍: പൂനൂരും പരിസരപ്രദേശങ്ങളിലുമുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലീസിന്റെയും എക്‌സൈസിന്റെയും സഹായത്തോടെ പ്രതികരണകൂട്ടായ്മയുടെ നേതൃത്വത്തില്‍  മിന്നല്‍ സ്‌ക്വാഡ് രൂപീകരിച്ചു. പൂനൂര്‍ വ്യാപാരഭവനില്‍ നടന്ന പരിപാടി കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം.സുഗുണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ ബാലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി ദിനേശ് ക്ലാസെടുത്തു. ഷാനവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. മുജീബ് പൂനൂര്‍ സ്വാഗതം പറഞ്ഞു. സി.കെ.അസീസ് ഹാജി, സുനില്‍കുമാര്‍, സാലിം കരുവാറ്റ, തുഫൈൽ പാണ്ടിക്കൽ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍