ഫത്‌ഹേ മുബാറക്കിന് ഉജ്വല തുടക്കം
കട്ടിപ്പാറ : വി ഒ ടി ദാറുൽ ഉലൂം ഹയർ സെക്കൻ്ററി മദ്രസയിൽ പുതിയ അധ്യയന വർഷത്തിന് പുതിയ നിരവധി വിദ്യാർത്ഥികളുടെ അഡ്മിഷനോടെ ആരംഭം കുറിച്ചു. മദ്രസാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് യൂസുഫ് സഖാഫി അൽ കാമിലി സ്വാഗതമാശംസിച്ചു. സദർ മുഅല്ലിം റഹീം സഖാഫി അദ്ധ്യക്ഷനായി. അൻവർ സഖാഫി ഉൽഘാടനവും ഏ.പി ഷംസീർ നന്ദിയും പറഞ്ഞു. അഡ്മിഷൻ ഉൽഘാടനം വി.ഒ.ടി മഹല്ല് സിക്രട്ടരി ടി.സി അബ്ദുറഹ്മാൻ ഹാജി നിർവ്വഹിച്ചു. ഷമ്മാസ് സഅദി, ജുനൈർ കരിഞ്ചോല,മജീദ് സഖാഫി കെ.കെ, ഷബീർ അലി അദനി, ആരിഫ് മുസ്ലിയാർ, പീ.വി അസീസ് ഹാജി, ഓ.കെ ഹക്കീം എന്നിവർ ആശംസകളർപ്പിച്ചു. വിശാലമായ ബഹുനില കെട്ടിടത്തിൽ എല്ലാ വിധ സൗകര്യത്തോടും കൂടി മതപഠനം നടത്താൻ വിദ്യാർത്ഥികൾക്ക് പ്രാപ്തമാകുന്ന രീതിയിലാണ് ക്ലാസ്സ് റൂമുകൾ സജ്ജീകരിച്ചിട്ടുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍