മുജാഹിദ് പ്രവർത്തക കൺവൻഷൻ
താമരശ്ശേരി : താമരശ്ശേരി ഏരിയ മുജാഹിദ് പ്രവർത്തക കൺവൻഷൻ താമരശ്ശേരി അൽഫിത്റ കാമ്പസിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് നൂതനമായ സൗകര്യങ്ങളും സംവിധാനങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാപകമായി സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മഹല്ല് തലത്തിൽ ബോധവൽകരണ സംഗമങ്ങൾ സംഘടിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അൽഫിത്റ ഏ.ഒ അബ്ദുൽ ജലീൽ ടി.പി അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന വിദ്യാഭ്യാസബോർഡ് മെമ്പർ ഐ.പി മൂസ മദനി മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം താമരശ്ശേരി മണ്ഡലം പ്രസിഡണ്ട് ജിഫ്‌രി പി.എം, സെക്രട്ടറി വി.പി. നാസർ, എം.എ ബഷീർ, സി.പി സാജിദ്, കെ. അബ്ദുൽ നാസർ മദനി, സി.പി.സജീർ, വി.കെ. ഉനൈസ് സ്വലാഹി, ടി.പി നസീബ് സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍