ലഹരിക്കെതിരെ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു

താമരശ്ശേരി :(കട്ടിപ്പാറ) ആറ്റുസ്ഥലം ന്യൂ സ്റ്റാർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  ലഹരിക്കെതിരെ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രേംജി ജെയിംസ്  ഉദ്ഘാടനം ചെയ്തു .സിന്തറ്റിക്ക് ലഹരിക്കെതിരെ നമ്മുക്കൊന്നിച്ചു നില്കാമെന്നും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഭരണ സമിതിയുടെ ഭാഗത്ത് നിന്നും എല്ലാവിധ  സഹായ സഹകരണവും ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു 

റിട്ട. പോലീസ്  ഉദ്യോഗസ്ഥനും മജീഷനും മോട്ടിവേഷൻ സ്പീകറുമായ സാബു കീഴരിയൂർ ക്ലാസ്സ്‌ എടുത്തു. ക്ലബ്‌ സെക്രട്ടറി നൗഷാദ് ആറ്റുസ്ഥലം സ്വാഗതംപറഞ്ഞു ക്ലബ്‌ പ്രസിഡന്റ് കബീർ ഏ കെ അധ്യക്ഷത വഹിച്ചു മഹല്ല് പ്രസിഡന്റ്‌  കെ വി അസീസ് ആശംസ അർപ്പിച്ചു  സംസാരിച്ചു 13ാം വാർഡ് മെമ്പർ സാജിദ ഇസ്മായിൽ  റിട്ട.ഹെഡ് മാസ്റ്റർ മജീദ് മാസ്റ്റർ  സാമൂഹ്യ പ്രവർത്തകനും എഴുതുകാരനുമായ ശശി എൻ എന്നിവർ സംബന്ധിച്ചു നൗഷാദ് എംപി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍