സാമൂഹിക തിന്മകൾക്കെതിരെ വിസ്ഡം സ്റ്റുഡൻ്റ്സ് ധർമ്മസമര സംഗമം


പൂനൂർ : സ്കൂൾ ക്യാമ്പസ് വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചു വരുന്ന അക്രമമനോഭാവത്തിൻ്റെ കാരണങ്ങളെ വിദഗ്ധ സമതിയുണ്ടാക്കി പഠനവിധേയമാക്കണണമെന്ന് വിസ്ഡം സ്റ്റുഡൻ്റ്സ്  പൂനൂരിൽ സംഘടിപ്പിച്ച മണ്ഡലം ധർമ്മ സമരസംഗമം അഭിപ്രായപ്പെട്ടു. മെയ് 11 ന് പെരിന്തൽ മണ്ണയിൽ നടക്കുന്ന കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസിൻ്റെ ഭാഗമായാണ് ധർമ്മ സമര സംഗമം സംഘടിപ്പിച്ചത്.
ലഹരി ഉപയോഗവും സോഷ്യൽ മീഡിയ റീലുകളും സെൻസർ ചെയ്യാത്ത സിനിമകളും ഗെയിം അഡിക്ഷനുകളുമെല്ലാം കുട്ടികളിൽ അക്രമവാസനകൾ വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ജുവനൈൽ കുറ്റങ്ങൾക്കെതിരെയുള്ള നിയമങ്ങളുടെ പ്രായപരിധി പതിനെട്ട് വയസ്സിൽ നിന്ന് കുറക്കുന്നതിനെക്കുറിച്ച് വിശദമായി പഠനം നടത്തണം.
ധർമ്മസമര സംഗമം അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മണ്ഡലം സെക്രട്ടറി സി.പി സാജിദ് അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന സമിതിയംഗം റഷീദ് കുട്ടമ്പൂർ, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാരിസ് കായക്കൊടി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ അസി. സെക്രട്ടറി കെ.ആദിൽഅമീൻ, വാർഡ് മെമ്പർ സി.പി.കരീം മാസ്റ്റർ,പൂനൂർ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് കെ അബൂബക്കർ മാസ്റ്റർ, കെ.എസ്.യു സംസ്ഥാന സമിതിയംഗം അർജുൻ പൂനത്ത്, പൂനൂർ പ്രതികരണ വേദി വൈസ് പ്രസിഡണ്ട് പി.എച്ച് ഷമീർ മാസ്റ്റർ, വിസ്ഡം മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി സി.പി മുബഷിർ, വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് സർജാസ് പി.എം, സെക്രട്ടറി കെ നിഹാൽ റഹ്‌മാൻ, ടി.ടി അബ്ദുസലാം, കെ അബ്ദുൽ നാസർ മദനി, സി.പി. അബ്ദുല്ല അമീൻ, ഹിഷാം വള്ളിയോത്ത്, അസ്‌ലം സി.പി പ്രസംഗിച്ചു.

കൺവീനർ
മീഡിയ: 9847005510

ഫോട്ടോ: 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍