ഗതാഗതക്കുരുക്കിനിടെ നടുറോഡിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട്∙ പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പുത്തൂർ മഠം കുറ്റിയോഴത്തിൽ വീട്ടിൽ വിജേഷ് (33)‌ നെയാണ് നല്ലളം പൊലീസ് പിടികൂടിയത്. കുന്നത്തുപാലം ഒളവണ്ണ ജംക്ഷനിൽ വച്ചാണ് പ്രതി പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയത്. 

കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്തിരുന്ന 17 വയസ്സുള്ള വിദ്യാർഥിനിക്കു നേരെ കുന്നത്തുപാലം ഒളവണ്ണ ഫാൻസി ഷോപ്പിനു മുൻപിൽ വച്ചാണ് പ്രതി നഗ്നതാ പ്രദർശനം നടത്തിയത്. ഇവിടെ വച്ച് ഗതാഗതക്കുരുക്കുണ്ടായ സമയത്ത് പ്രതി തൻെറ ലൈംഗികായവം കുട്ടിക്കു നേരെ പ്രദർശിപ്പിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി ആംഗ്യം കാണിക്കുകയുമായിരുന്നു. പരാതി കിട്ടിയ നല്ലളം പൊലീസ് പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍