കുത്തിവെയ്പ്പിന് പിന്നാലെ ഉറങ്ങി; ഉണർത്താൻ ശ്രമിച്ചപ്പോൾ ജീവനില്ല; ഒൻപതുകാരിയുടെ മരണത്തിൽ ആശുപത്രിയിൽ സംഘർഷം

കായംകുളം: സ്വകാര്യ ആശുപത്രിയിൽ നിന്ന് കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ ഒൻപത് വയസുകാരി മരിച്ചതായി ആരോപണം. ആലപ്പുഴ കായംകുളം ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തിൽ അജിത്തിൻ്റെയും ശരണ്യയുടെയും മകൾ ആദി ലക്ഷ്മിയാണ് ഇന്ന് രാവിലെ മരിച്ചത്.

പനിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സ്കാനിങ്ങിലും മറ്റു പരിശോധനകളിലും കുഴപ്പങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ഇന്ന് രാവിലെ കുട്ടിക്ക് കുത്തിവെയ്പ്പ് എടുത്തിരുന്നു. പിന്നാലെ ഉറക്കത്തിലായ കുട്ടിയെ പിന്നീട് ഉണർത്താൻ ശ്രമിച്ചപ്പോഴാണ് അനക്കം ഇല്ലാത്തത് ശ്രദ്ധിക്കുന്നത്. തുടർന്ന് ​ഡോക്ടറെത്തി പരിശോധിച്ചപ്പോൾ കുട്ടിക്ക് ജീവനില്ലെന്ന് വ്യക്തമായി

ഇതിന് പിന്നാലെ രോഷാകുലരായ കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയുടെ ചില്ലുകൾ തല്ലിപ്പൊട്ടിച്ചു. മൃതദേഹം

പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേ​ജിലേക്ക് മാറ്റിയിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍