താമരശ്ശേരിയിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം; കര്‍ണാടക സ്വദേശിക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരിയിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. കര്‍ണാടക സ്വദേശിക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ കര്‍ണാടക ഹാസന്‍ സ്വദേശി പ്രസന്നനാണ് പരിക്കേറ്റത്. ഡ്രൈവറുടെ ദേഹമാകെ പെയ്ൻ്റിൽ മുങ്ങി പോയിരുന്നു, വട്ടക്കുണ്ട് പാലത്തിന്റെ കൈവരി തകര്‍ത്താണ് ലോറി തോട്ടിലേക്ക് വീണത്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പെയ്ൻറ് കയറ്റിവന്ന ലോറി രാത്രി 11.45 ഓടെ അപകടത്തിൽ പെടുകയായിരുന്നു.
പരുക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലത്തിനു സമീപത്തെ വൈദ്യുതി തൂണിൽ ലോറി ഇടിച്ചതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചു.
അപകടത്തിന് ശേഷം ഇതേ സ്ഥലത്ത് മറ്റൊരു അപകടവും ഉണ്ടായി ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ആർക്കും കാര്യമായി പരിക്കില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍