വിസ്ഡം സ്റ്റുഡന്റ്സ് ധർമ്മസമര സംഗമങ്ങൾക്ക് തുടക്കം.
പൂനൂർ :വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമ മനോഭാവവുമടക്കമുള്ള അധാർമ്മികതകൾക്കെതിരെ അവരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ പൂനൂർ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർമ്മസമര സംഗമങ്ങളുടെ ആദ്യ ദിന പരിപാടികൾക്ക് ഉജ്ജ്വല തുടക്കം.
വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മെയ് 11ന് മലപ്പുറം പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ ഭാഗമായാണ് ധർമ്മസമര സംഗമങ്ങൾ സംഘടിപ്പിച്ചത്.
പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന അസാന്മാർഗിക പ്രവണതകൾ, റാഗിങ്, അക്രമ രാഷ്ട്രീയം, മൊബൈൽ അഡിക്ഷൻ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഡിപ്രഷൻ പോലെയുള്ള മാനസിക രോഗങ്ങൾ, ആത്മഹത്യാ പ്രവണത, വിദ്യാർത്ഥി അവകാശങ്ങൾ തുടങ്ങിയ മേഖലകളെ സമഗ്രമായി ചർച്ച ചെയ്യുകയും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി തലമുറയെ സൃഷ്ടിച്ചെടുക്കുകയുമാണ് സമ്മേളനത്തിന്റെ മറ്റു ലക്ഷ്യങ്ങൾ.
ഇയ്യാട് ടൗണിൽ നടന്ന ധർമ്മസമരസംഗമം വിസ്ഡം ജില്ലാ കൗൺസിലർ സയ്യിദ് മുഹമ്മദ് ഹാഷിം തങ്ങൾ ഉദ്ഘാടനം ചെയ്തു. വിസ്ഡം മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ, ലത്തീഫ് ഇയ്യാട്, അശ്റഫ് കളത്തിൽ, വിസ്ഡം യൂത്ത് ജില്ലാ കമ്മിറ്റിയംഗം ഹബീബ് സ്വലാഹി, വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം സെക്രട്ടറി കെ.നിഹാൽ റഹ്മാൻ പ്രസംഗിച്ചു.
എകരൂലിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജ് ധർമ്മസമര സംഗമം ഉദ്ഘാടനം ചെയ്തു. വി.വി.ഇ എസ് പ്രസിഡണ്ട് ഉമ്മർ ഹാജി, ഇ.കെ. സുനീർ,ഉമ്മർ പെരുമയിൽ , ടി.ടി അബ്ദുസലാം, അബൂബക്കർ ടി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി കെ ആദിൽ അമീൻ സംസാരിച്ചു.
തലയാട് താഴെ അങ്ങാടിയിൽ വിസ്ഡം മണ്ഡലം വൈസ് പ്രസിഡണ്ട് എ.പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഹാഫിദ് ഹബീബുറഹ്മാൻ, മുഹമ്മദലി തലയാട്, വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് സി.പി അസ്ലം, കെ. അഹമ്മദ് അശ്ഫാഖ് നേതൃത്വം നൽകി.
17 ന് വ്യാഴാഴ്ച വൈകുന്നേരം പൂനൂർ ടൗണിൽ നടക്കുന്ന സമാപന സംഗമത്തിൽ മതസാമൂഹ്യ രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കും
ഫോട്ടോ: വിസ്ഡം സ്റ്റുഡൻ്റ്സ് ധർമ്മ സമര സംഗമങ്ങളുടെ ഉദ്ഘാടനം ഇയ്യാട് ടൗണിൽ വിസ്ഡം ജില്ലാ കൗൺസിലർ സയ്യിദ് ഹാഷിം തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍