ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീടും കാറും തകർന്നു.

താമരശ്ശേരി : ശക്തമായ കാറ്റില്‍ പുതുപ്പാടി കല്ലടിക്കുന്നുമ്മല്‍ ഉസ്മാന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.

കട്ടിപ്പാറയില്‍ കാറ്റിലും മഴയിലും എളപ്ലാശ്ശേരി ജോണിയുടെ കാര്‍ ഷെഡിന്റെ മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണ് കാര്‍ഷെഡ് തകര്‍ന്നു. ഷെഡില്‍ ഉണ്ടായിരുന്ന ഇന്നൊവ കാറിനും നാശനഷ്ടം ഉണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍