തൃശൂർ മാളയിൽ ആറു വയസ്സുകാരനെ കുളത്തിൽ തള്ളിയിട്ടു കൊന്നു
തൃശൂർ: മാളയിൽ ആറു വയസ്സുകാരനെ കുളത്തിൽ തള്ളിയിട്ടു കൊന്നു. മഞ്ഞളി വീട്ടിൽ അജീഷിന്റെ മകൻ അബേൽ ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ 20കാരൻ ജോജോ ആണ് പ്രതി. വൈകുന്നേരം 6.30 ഓടെയാണ് കുട്ടിയെ കാണാതായത്.
കുട്ടിയെ അവസാനം കണ്ടത് ജോജോക്ക് ഒപ്പമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജോജോ കുറ്റം സമ്മതിച്ചത്. കുട്ടിയെ കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് സൂചന. പ്രകൃതിവിരുദ്ധ പീഡനം ചെറുത്തതാണ് കൊലപാതകത്തിന് കാരണം. ബൈക്ക് മോഷണക്കേസ് പ്രതിയായ ജോജോ ജാമ്യത്തിൽ ഇറങ്ങിയതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍