വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
വയനാട്: വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ അക്രമണം. ബൈക്കിൽ എത്തിയ മൂന്ന് പേർ അടങ്ങുന്ന സംഘമാണ് സ്വിഫ്റ്റ് ബസിന്റെ ചില്ലുകൾ തകർത്തത്. വയനാട്ടിലെ താഴെ മുട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്. അക്രമണം നടത്തിയ മൂന്ന് പ്രതികളും പിടിയിലാവുകയും ചെയ്തു. മീനങ്ങാടി സ്വദേശികളായ നിഹാൽ, ഫെബിൻ, അൻഷിദ് എന്നിവരാണ് പിടിയിൽ ആയത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ബസിന്റെ ചില്ലുകൾ കല്ലുകൊണ്ട് തകർക്കുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ ബസ് ഡ്രൈവർ ആയ പ്രശാന്തിനെ കൽപ്പറ്റ ആശുപത്രിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്നും വന്നിരുന്ന സ്വിഫ്റ്റ് ബസിനെയാണ് ഇവർ ആക്രമിച്ചത്. ബൈക്ക് റോഡിൽ നിന്നും തെന്നിമാറാൻ കാരണം ബസ് ആണെന്ന് ആരോപിച്ചായിരുന്നു ആക്രമം നടന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍