താമരശ്ശേരി ബൈക്കുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്


താമരശ്ശേരി :താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാൻ്റിന് സമീപം അണ്ടോണറോഡിൽ  ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക് .

കൊടുവള്ളി കളരാന്തിരി സ്വദേശികളായ നന്ദകുമാർ, അജിൽ, അനൂപ്,  താമരശ്ശേരി കുറ്റിപ്പടി സ്വദേശികളായ ഹരി,  ശ്രീജ എന്നിവർക്കാണ് പരുക്കേറ്റത്.
നന്ദകുമാർ, അജിൽ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും, ഹരി, ശ്രീജ എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രി 7 മണിക്കായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍