സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജെ.എച്ച്.ഐ.ക്കുള്ള യാത്രയയപ്പും, അനുമോദന യോഗവും. നടത്തി..

കട്ടിപ്പാറ :വിശിഷ്ട സേവനത്തിനു ശേഷം 
കട്ടിപ്പാറ F H C യിൽ നിന്നും  വിരമിക്കുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുബൈദയ്ക്ക് യാത്രയയപ്പും ,അനുമോദന യോഗവും സംഘടിപ്പിച്ചു.
കന്നൂട്ടിപ്പാറ പകൽ വീട്ടിൽ വെച്ച് വാർഡ് ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.അബൂബക്കർ കുട്ടി
ജെ എച്ച്.ഐയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉപഹാര സമർപ്പണവും നടത്തി.
വാർഡ് വികസന സമിതി കൺവീനർ സലാം കന്നൂട്ടിപ്പാറ, അംഗൻവാടി വർക്കർമാരായ ഷബ്ന, സനിഷ, മുഹമ്മദലി കെ.പി, ജാഫർ എ.കെ, മുതലായവർ ആശംസകളർപ്പിച്ചു.
ആശാ വർക്കർ രാധാ ജയരാജൻ സ്വാഗതവും, ഫൈസൽ പി.കെ.നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍