ലഹരി വ്യാപനത്തിനെതിരെ യുവജനങ്ങൾ ചേർന്നു നിന്ന് പോരാടണം ഐ എസ് എം
താമരശ്ശേരി : വിനാശകരമായ സകല തിന്മകളിലേക്കും വാതായനങ്ങൾ തുറക്കുന്ന എല്ലാ ലഹരിയും ആപത്താണെന്നും ലഹരിവ്യാപനത്തിനെതിരെ യുവജന സംഘടനകൾ ചേർന്നു നിന്ന് പോരാടണമെന്നും ഐ എസ് എം സംസ്ഥാന സമിതി താമരശ്ശേരിയിൽ സംഘടിപ്പിച്ച "യൂത്ത് വൈബ് "അഭിപ്രായപ്പെട്ടു. അധാർമിക പ്രവണതകളുടെയും അരാജകത്വങ്ങളുടെയും വർധിത കാലത്ത് പുതു തലമുറയിൽ നന്മയും സ്നേഹവും നട്ടുവളർത്തി പരിപോഷിപ്പിക്കണം. രാജ്യത്ത് ശാന്തിയും സമാധാനവും നിൽക്കാൻ തിന്മയുടെയും ഛിദ്രതയുടെയും വാഹകരെ ഒറ്റപ്പെടുത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
"നിശമാണ് ലഹരി അടുക്കരുത്, അടുപ്പിക്കരുത്"ക്യാമ്പയിൻ്റെ ഭാഗമായ യൂത്ത് വൈബ് കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടരി ഷുക്കൂർ സ്വലാഹി അധ്യക്ഷത വഹിച്ചു. അഡ്വ: പി ടി എ റഹീം എം എൽ എ , നജീബ് കാന്തപുരം എം എൽ എ മുഖ്യാതിഥികളായി. മുഹമ്മദ് അമീർ വിഷയാവതരണം നടത്തി.
വി. എം. ഉമ്മർ മാസ്റ്റർ, ടി. എം. പൗലോസ്, എ. അരവിന്ദൻ, ധനീഷ് ലാൽ പ്രസംഗിച്ചു. ഐ എസ് എം ഭാരവാഹികളായ ജലീൽ മാമാങ്കര, റഹ്മത്തുല്ല സ്വലാഹി, നൗഷാദ് കരുവണ്ണൂർ, സ്വാഗത സംഘം ചെയർമാൻ ഷാജി മണ്ണിൽ കടവ്,മുജീബ് പൊറ്റമ്മൽ, ഷിയാസ് മാസ്റ്റർ സംസാരിച്ചു.
ലഹരി വിരുദ്ധ കാമ്പയനിൻ്റെ ഭാഗമായി നാട്ടുകൂട്ടം, സന്ദേശ യാത്ര, എക്സിബിഷൻ, പോസ്റ്റർ പ്രദർശനം, പെൻഫ്ലുവൻസ്, വിചിന്തനം മീറ്റ്, കിക്കോഫ് തുടങ്ങിയ വിവിധ പരിപാടികൾ ഗാഖാ , മണ്ഡലം, ജില്ലാ തലങ്ങളിൽ നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍