ഏറ്റുമാനൂരിൽ ഭാര്യയും ഭർത്താവും കിണറ്റിൽ


കോട്ടയം: ഏറ്റുമാനൂർ കണപ്പുരയിൽ ഭാര്യയും ഭർത്താവും കിണറ്റിൽ. ഭർത്താവ് തന്നെ കിണറ്റിൽ തള്ളിയിട്ടതാണെന്നാണ് ഭാര്യയുടെ ആരോപണം. അതേസമയം, ഭാര്യ കിണറ്റിൽ ചാടിയതിനെ തുടർന്ന് കൂടെ ചാടിയതാണെന്ന് ഭർത്താവും പറഞ്ഞു. കോട്ടയത്ത് നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു. തുടർന്ന് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍