താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നെബുലൈസേഷൻ മാസ്ക് വലിച്ചൂരി ഒ പി ടിക്കറ്റ് എടുക്കാൻ വിട്ടതായി പരാതി

താമരശ്ശേരി താലൂക് ഹോസ്പിറ്റലിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നെബുലൈസേഷൻ എടുക്കാൻ എത്തിയ കുട്ടിക്ക് ഒരു നേഴ്സ് ഓക്സിജൻ മാസ്ക് വെച്ച്  ആവി പിടിക്കാൻ ഉള്ള മരുന്ന് കൊടുത്തപ്പോൾ  15 വയസ്സുകാരിയുടെ മുഖത്ത് നിന്നും മറ്റൊരു സ്റ്റാഫ്  ബലമായി മാസ്ക് ഊരുകയും ഒ പി ടിക്കറ്റ്  എടുത്തു വരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഡോക്ടർ രണ്ട് ദിവസത്തേക്ക് നെബുലൈസേഷൻ ചെയ്യാൻ ചീട്ടിൽ എഴുതിട്ടുണ്ട് പുതിയ ചീട്ട് വേണ്ടതില്ല എന്ന  നിർദ്ദേശം ആശുപത്രിയിൽ നിന്ന് കിട്ടിയിരുന്നു എന്ന് പ്രസ്തുത നേഴ്സ്നെ അറിയിച്ചെങ്കിലും കേൾക്കാൻ കൂട്ടാക്കിയില്ല,വളരെ അപമാര്യാതയായി പെരുമാറി. കുട്ടിയുടെ പിതാവ് സിദ്ധിഖ് ചലുമ്പാട്ടിൽ മെഡിക്കലൽ ഓഫീസർക്ക് പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍