സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക്‌ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തെക്ക്‌ കിഴക്കൻ അറബിക്കടലിന്റെ മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭ്യമാവുക. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവാസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിൽ ശനിയാഴ്ചയും മലപ്പുറം വയനാട് ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലേർട്ട് ആണ്. 

ചക്രവാതച്ചുഴിയിൽ നിന്നും  തെക്കൻ കേരളത്തിനു മുകളിൽ വരെ ന്യൂനമർദ്ദ പാത്തി രൂപമായിട്ടുണ്ട്. ഇതിനുപുറമേ അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റും മഴയ്ക്ക് കാരണമാകുന്നു എന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഉണ്ട്. 

വരാനിരിക്കുന്ന ദിവസങ്ങളിൽ ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതകളുമുണ്ട്. സംസ്ഥാനത്ത് 40 കിലോ മീറ്റർവരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍