നാദാപുരത്ത് കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; അഞ്ച് മാസമായ കുട്ടിക്ക് ഉള്‍പ്പെടെ പരുക്ക്
കോഴിക്കോട്: നാദാപുരം കല്ലാച്ചി- വളയം റോഡില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തിനുനേരെ ആക്രമണം. അഞ്ച് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ വളയം ഭാഗത്തുനിന്ന് കല്ലാച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന വിവാഹംസംഘം സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു. ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ആറംഗ സംഘമാണ് കുടുംബത്തെ ആക്രമിച്ചത്. ഇവരുടെ കാറിന്റെ ഗ്ലാസ് ഇരുമ്പുവടി കൊണ്ട് തല്ലിപ്പൊട്ടിക്കുകയും ചെയ്തു.
കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തെത്തിയ പോലീസ് അക്രമം കാട്ടിയവരിൽ ചിലരെ കസ്റ്റഡിയിലെടുത്തെന്നാണു വിവരം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍