സൗദിയിൽ അപകടത്തിൽ മരിച്ചത് മലയാളി പ്രതിശ്രുത വരനും വധുവും

റിയാദ്: സൗദിയിലെ അൽ ഉലയിൽ അപകടത്തിൽ മരിച്ചത് മലയാളി പ്രതിശ്രുത വരനും വധുവും. യു.കെയിൽ ഐടി എഞ്ചിനീയറായ വയനാട് സ്വദേശി അഖിൽ അലക്‌സ് (28), മദീന കാർഡിയാക് സെന്ററിൽ നഴ്‌സായ ടീന (27) എന്നിവരാണ് മരിച്ചത്. സൗദിയിൽ നിന്ന് എക്‌സിറ്റ് വാങ്ങി വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെയാണ് അപകടം നടന്നത്. ഇവരടക്കം അഞ്ചുപേരാണ് അപകടത്തിൽ മരിച്ചത്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് സൂചന. മദീനയിലെ കാർഡിയാക് സെന്ററിൽ നിന്ന് അൽ ഉല സന്ദർശനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍