വിവാഹസംഘത്തിന്‍റെ വാഹനത്തിന് നേരെ പന്നിപ്പടക്കം എറിഞ്ഞ് ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: കൊടുവള്ളിയില്‍ വിവാഹസംഘത്തിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ ആട് ഷമീര്‍, കൊളവയില്‍ അസീസ്, തിരുവനന്തപുരം സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ തിരുവനന്തപുരം സ്വദേശി അമലിന് വേണ്ടിയുള്ള തിരച്ചിലിലാണ്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
വിവാഹസംഘം സഞ്ചരിച്ച വാഹനത്തിന് നേരെ പന്നിപ്പടക്കം എറിഞ്ഞായിരുന്നു ആക്രമണം. വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ബസിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. പടക്കമെറിഞ്ഞതിന് പുറമേ ഇരുമ്പുവടി ഉപയോഗിച്ച് ബസിന്റെ ചില്ലുകള്‍ ഇവര്‍ തകര്‍ത്തിരുന്നു. ആളുകളെ നിര്‍ത്താന്‍ ബസ് നിര്‍ത്തിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍