അപ്പുറത്ത് പൊയിൽ ജനവാസ മേഖലയിലെ കരിങ്കൽ ക്വാറിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധം

താമരശ്ശേരി:പുതുപ്പാടി പഞ്ചായത്ത് 16-ാം വാർഡ് അപ്പുറത്ത് പൊയിൽ ജനവാസ മേഖലയിലെ കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വീടുകൾ നിറഞ്ഞ പ്രദേശത്ത് പാറ പൊട്ടിക്കൽ മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളും ആസ്തിനാശവും ആശങ്കയായി മുന്നിൽകണ്ടാണ് പ്രതിഷേധമായി നാട്ടുകാർ ഒന്നിച്ച് രംഗത്തെത്തിയത്.
ക്വാറി പ്രവർത്തനം ആരംഭിക്കാനുളള നീക്കങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ്  വൈകുന്നേരം നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തിയത്. ' പ്രദേശത്തെ പ്രകൃതിയുടെ ശാന്തതയും സുരക്ഷയും തകർക്കുന്ന ഈ നീക്കത്തെ നിയമപരമായും പ്രക്ഷോഭങ്ങളിലൂടെയും ശക്തമായി എതിര്‍ക്കുമെന്ന് നാട്ടുകാർ അറിയിച്ചു.
    പ്രതിഷേധത്തിൽ സ്ത്രീകളും മുതിർന്നവരും കുട്ടികളും സജീവമായി പങ്കെടുത്തു.  പ്രതിഷേധ
പ്രകടനത്തിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുട്ടിയമ്മ മാണി , വാർഡ് മെമ്പർ ആയിശ ബീവി,  എ.പി സി സുലൈമാൻ, പി എം എ റഷീദ് , എപി ഹമീദ്, ഷമീർ കാവുംപുറം, ഹർഷാദ് മലപുറം, വി.സി ശുഹൈബ്, ജംഷി എ ലോക്കര,  ശുഹൈബ് അപ്പുറത്ത് പൊയിൽ, റാഫി,  ഷാജി തുടങ്ങിയവർ നേതൃത്വം നൽകി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍