ചുരത്തിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; എഴുപേർക്ക് പരിക്ക്


താമരശ്ശേരി : ചുരത്തിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു മറിഞ്ഞു അപകടം. എഴു പേർക് പരിക്ക്. അടിവാരത്തിനും ഒന്നാം വളവിനും ഇടയിലാണ് അപകടം.

 KL 57 V 7902 സ്കൂട്ടറും മാരുതി 800 കാറുമാണ്  അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. നിലവിൽ ഗതാഗത തടസങ്ങളില്ല.

 സ്‌കൂട്ടർ യാത്രക്കാരനായ വെളിമണ്ണ സ്വദേശി മുനവ്വിറിനെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കാറിൽ ഉണ്ടായിരുന്നവർ കർണാടക സ്വദേശികൾ ആണെന്നാണ് അറിയാൻ സാധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍