കോരങ്ങാട് മഖാം ഉറൂസിന് . തിങ്കളാഴ്ച്ച തുടക്കം..
താമരശ്ശേരി: ചരിത്ര പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ കോരങ്ങാട് കല്‍പ്പറ്റ സൂഫി വലിയ്യുല്ലാഹി മഖാം മുപ്പത്തിരണ്ടാം ഉറൂസ് മുബാറക്കിന് തിങ്കളാഴ്ച്ച തുടക്കം. രാവിലെ 10 മണിക്ക് സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട് കൊടി ഉയര്‍ത്തും. തുടര്‍ന്ന് മുഹ്‌യുദ്ധീന്‍ റാത്തീബും. രാത്രി 8 മണിക്ക് ശാദുലി റാത്തി ബിന് അബദുസലാം ബാഖവി പരപ്പനങ്ങാടി. അബദുറഹിമാന്‍ ഹാജി വാണിയന്നൂര്‍ നേതൃത്വം നല്‍കും. 22 ചൊവ്വ രാവിലെ 10 മണിക്ക് മൗലിദ് പാരായണവും രാത്രി 8 മണിക്ക് ഇശല്‍ നിലാവിന് സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ തങ്ങള്‍ അവേലം ഉദ്ഘാടനം ചെയ്യുന്ന വേദിയില്‍ ഉസ്താദ് കോയ കാപ്പാട് നേതൃത്വം നല്‍കും. സമാപന ദിവസമായ ബുധന്‍ രാവിലെ 10 മണിക്ക് നടക്കുന്ന സമാപന ദിക്ര്‍ ദുആ സമ്മേളനത്തിന് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന വേദിയില്‍ അബ്ദുല്‍ ജലീല്‍ ബാഖവി പാറന്നൂര്‍. അബ്ദുറസാഖ് ദാരിമി പൂനൂര്‍. റാഷിദ് അഹ്‌സനി തെന്നല പ്രഭാഷണo നടത്തും. തുടര്‍ന്ന് നടക്കുന്ന ഭക്തി നിര്‍ഭര പ്രാര്‍ത്ഥനാ മജ്‌ലിസിന് സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനത്തോടെ ഉറൂസിന് സമാപനം കുറിക്കും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍