തണല്‍ തേടി മരചുവട്ടില്‍ ഇരുന്നു, കണ്ണ് മൂടികൊട്ടി ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാന്‍
ബിഎസ്എഫ് ജവാൻ പാക്കിസ്ഥാൻ കസ്റ്റഡിയിൽ. അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനാണ് പാകിസ്താന്റെ കസ്റ്റഡിയിൽ ആയത്. പാക് റേഞ്ചേഴ്സ് ആണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. ബിഎസ്എഫ് കോൺസ്റ്റബിൾ പി കെ സിംഗ് ആണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ആയത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെയാണ് പാകിസ്താന്റെ നീക്കം.
പഞ്ചാബ് അതിർത്തിയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പരിശോധന നടത്തുകയും തോക്ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തു.
ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം സൈനികൻ ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം. തണല്‍ തേടി മരചുവട് തേടി പോയ ജവാന്‍ അബദ്ധത്തിൽ ഇന്ത്യൻ അതിർത്തി വേലി കടന്ന് പാകിസ്താൻ പ്രദേശത്തേക്ക് പ്രവേശിച്ചു, അവിടെ വെച്ച് പാകിസ്ഥാൻ റേഞ്ചേഴ്‌സ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണ് മൂടികൊട്ടിയാണ് ജവാനെ പാക്കിസ്ഥാന്‍ കൊണ്ടുപോയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍