കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങി; ഹൈദരാബാദിൽ രണ്ട് പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു
ഹൈദരാബാദിൽ കാറിനുള്ളിൽ അബദ്ധത്തില്‍ കുടുങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ ആണ് സംഭവം. തന്മയി ശ്രീ (5), അഭിനയ ശ്രീ (4) എന്നിവർ ആണ് മരിച്ചത്. പെൺകുട്ടികൾ ഇരുവരും ബന്ധുക്കളായിരുന്നു, കളിക്കുന്നതിനിടെ ഉച്ചയ്ക്ക് 12 മണിയോടെ ബന്ധുവിന്റെ വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ കയറിയപ്പോഴാണ് സംഭവം നടന്നത്.
കുറച്ച് സമയത്തിന് ശേഷം കുട്ടികളെ കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. ഒടുവില്‍ കാറില്‍ ബോധരഹിതരമായി കുട്ടികളെ കണ്ടെത്തി. ഉടന്‍ തന്നെ കാറിന്റെ ഡോര്‍ തുറന്ന് കുട്ടികളെ പ്രദേശത്തെ ഒരു ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദാമർഗിദ്ദയിലെ ബന്ധുവിന്റെ വീട്ടിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്കൊപ്പം കുട്ടികളും എത്തിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍