എട്ടാംക്ലാസ് പരീക്ഷ: മിനിമം മാർക്ക് നേടാത്തവർ അയ്യായിരത്തിലേറെ
തിരുവനന്തപുരം: ഇത്തവണ
എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നടപ്പാക്കിയതിനെത്തുടർന്ന് എട്ടാംക്ലാസിൽ ഒരു വിഷയത്തിലും 30 ശതമാനം മാർക്ക് നേടാനാവാതെ പരാജയപ്പെട്ടവർ 5516 പേർ. മൊത്തം 3,98,181 കുട്ടികൾ പരീക്ഷയെഴുതി. ഇതിൽ ഏതെങ്കിലുമൊരു വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവർ 86,309 കുട്ടികളാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
മിനിമം മാർക്ക് നേടാത്തവർക്ക് പരിശീലനം നൽകാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ പിന്തുണാപരിപാടിക്ക് ചൊവ്വാഴ്ച തുടക്കമായി. പട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി ഉദ്ഘാടനംചെയ്തു. മിനിമം മാർക്ക് നേടാത്തവർക്ക് 24 വരെ പരിശീലനം നൽകിയശേഷം 25 മുതൽ 28 വരെ പുനഃപരീക്ഷ നടത്തും. 30-ന് ഫലപ്രഖ്യാപനം. പരീക്ഷയെഴുതിയവരിൽ ഒരു വിഷയത്തിലും മിനിമം മാർക്ക് നേടാനാവാത്തവർ 1.30 ശതമാനംമാത്രമാണെന്നും മന്ത്രി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍