ഗ്യാലറി ഒരുങ്ങിന്യൂ ഫോം ഫുട്ബോൾ മേള ഞായറാഴ്ച ആരംഭിക്കും.

കൂടത്തായി :  ന്യൂ ഫോം സ്പോർട്സ് ക്ലബ് കൂടത്തായി സംഘടിപ്പിക്കുന്ന ബഷീർ സ്മാരക അഖില കേരള ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെൻറ് ഞായറാഴ്ച ആരംഭിക്കും.കേരളത്തിലെ അറിയപ്പെടുന്ന ക്ലബ്ബുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ സംസ്ഥാന ദേശീയ താരങ്ങൾ വിവിധ ടീമുകൾക്കായി  ബൂട്ട് കെട്ടും.മലയോരമേഖലയിലെ പ്രധാന ടൂർണമെന്റ് ആയ ന്യൂ ഫോം ഫുട്ബോൾ മേളയിൽ ഇത്തവണ കളി കാണുവാൻ ഗാലറി സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്ന് സ്വാഗതസംഘം ഭാരവാഹികളായ ചെയർമാൻ കെ കരുണാകരൻ മാസ്റ്റർ, കൺവീനർ എ കെ അസീസ് ,വർക്കിംഗ് ചെയർമാൻ കെ വി ഷാജി ,വർക്കിംഗ് കൺവീനർ പി പി ജുബൈർ ട്രഷറർ അനീസ്ഉസൈൻ എന്നിവർ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍