കോളിക്കൽ സലഫി മദ്റസ 5, 7 ക്ലാസുകളിലെ വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി

താമരശ്ശേരി : കോളിക്കൽ സലഫി മദ്റസയിലെ 5, 7 ക്ലാസുകളിൽ നിന്നും പൊതു പരീക്ഷയെഴുതി പിരിഞ്ഞു പോകുന്ന വിദ്യാർഥികൾക്ക് സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയയപ്പു നൽകി. പ്രധാന അധ്യാപകൻ വി.കെ. മുഹമ്മദ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. ജാഫർ കോളിക്കൽ യാത്രയയപ്പുയോഗം ഉദ്ഘാടനം ചെയ്തു. താമരശ്ശേരി മണ്ഡലം കെ.എൻ.എം ജനറൽ സെക്രട്ടറിയും പരീക്ഷാ പരിശീലകനുമായ പി.പി. അബ്ദുസ്സലാം മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ. പി. ഷറീന ടീച്ചർ, പി.പി. റുഖിയ്യ ടീച്ചർ ആശംസ പ്രസംഗം നടത്തി. പിരിഞ്ഞു പോകുന്ന വിദ്യാർഥികളുടെ മറുമൊഴിയും ഉണ്ടായിരിന്നു. മധുരപലഹാര വിതരണവും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍