വിസ്മയം 2k25: പേര് നിർദ്ദേശിച്ച ഫൈഹ ഫാത്തിമക്ക് മെമൻ്റോ നൽകി.
കട്ടിപ്പാറ: മലയോര ഗ്രാമങ്ങളുടെ മഹോത്സവമായി കന്നൂട്ടിപ്പാറയിൽ കൊടിയിറങ്ങിയ ഐ യുഎം LP സ്കൂളിൻ്റെ ആറാം വാർഷികാഘോഷമായ വിസ്മയം 2k25 ന് പേരു നിർദേശിക്കൽ മത്സരത്തിൽ വിജയിയായ ഫൈഹ ഫാത്തിമക്ക് HM അബുലൈസ് തേഞ്ഞിപ്പലം സ്കൂളിലെ കലാം സ്ക്വയറിൽ വെച്ച് മെമൻ്റോ സമ്മാനിച്ചു. നൂറിലേറെ നാമനിർദ്ദേശങ്ങളിൽ നിന്നാണ് ഫൈഹ ഫാത്തിമ നിർദ്ദേശിച്ച വിസ്മയം 2k25 തെരഞ്ഞെടുക്കപ്പെട്ടത്. കന്നൂട്ടിപ്പാറ സിറാജ്- ഷഹാന ദമ്പതികളുടെ മകളാണ് ഫൈഹ ഫാത്തിമ. PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായ ചടങ്ങിൽ കട്ടിപ്പാറ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ കെ അബൂബക്കർ കുട്ടി മുഖ്യാതിഥിയായി. SSG ചെയർമാൻ അലക്സ് മാത്യു, ഗ്രേസ് എജ്യുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി അബ്ദുള്ള മലയിൽ, SSG വൈസ് ചെയർമാൻ സലാം കന്നൂട്ടിപ്പാറ, എൻ പി മുഹമ്മദ് ,കെ സി ശിഹാബ്, കെ.പി മുഹമ്മദലി . ടി ഷബീജ്, ഫൈസ് ഹമദാനി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഫാക്കൽറ്റി രോഹിത് കാർവാർ മുതലായവർ ആശംസകളർപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍