വിസ്മയം 2k25: കന്നൂട്ടിപ്പാറ സ്കൂൾ വാർഷികത്തിനു തുടക്കമായി..
കട്ടിപ്പാറ : മലയോര ഗ്രാമങ്ങളുടെ വരദാനമായി കന്നൂട്ടിപ്പാറയിൽ സ്ഥാപിതമായ കന്നൂട്ടിപ്പാറ IUM എൽ പി സ്കൂളിൻ്റെ ആറാം വാർഷികം - വിസ്മയം 2K25- വനംവകുപ്പ് മന്ത്രി .എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 34 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന HM അബുലൈസ് തേഞ്ഞിപ്പലം സ്കൂളിനായി സ്പോൺസർ ചെയ്ത ഡോ.APJ അബ്ദുൽ കലാം ശിൽപ്പത്തിൻ്റെ അനാച്ഛാദനവും പുതിയ സ്കൂൾ ബ്ലോക്കിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ശിൽപി ഗുരുകുലം ബാബുവിനെ അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ PTA പ്രസിഡണ് ഷംനാസ് പൊയിൽ അധ്യക്ഷത വഹിച്ചു.
5 വർഷം കൊണ്ട് വിദ്യാഭ്യസ മണ്ഡലത്തിൽ ഐയുഎം സ്കൂൾ കാഴ്ചവെച്ച വളർച്ചയുടെ മാതൃക അനിതരസാധാരണമാണെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു. മലയോര ജനതയുടെ വിദ്യാഭ്യാസ പുരോഗതിക്കായി സ്കൂൾ അധികൃതർ നേതൃത്വം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു വിരമിക്കുന്ന HM നെയും അധ്യാപകൻ ആരിഫ് KT യെയും ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടിയെയും താമരശേരി AEO പി.വിനോദിന്നെ മെമൻ്റോ നൽകി അദ്ദേഹം ആദരിച്ചു.
അഡ്വ.ഹാരിസ് ബീരാൻ M P മുഖ്യപ്രഭാഷണം നടത്തി. ശൂന്യതയിൽ ഒത്തൊരമയിലൂടെയും കഠിനാധ്വാനത്തിലൂടെയും സ്കൂളിനെ മുൻനിരയിലേക്കെത്തിക്കുന്നതിൽ ചീഫ് പ്രമോട്ടറും HM ഉം വഹിച്ച പങ്ക് അസൂയാർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനി, ബ്ലോക്ക് പഞ്ചായത്തംഗം നിധീഷ് കല്ലുള്ളതോട്, സി.പി. നിസാർ ,അബ്ദുള്ള മലയിൽ, AEO പി വിനോദ്, മുൻ DEO മാരായ കോളിക്കൽ അഹമദ് കുട്ടി , NP മുഹമ്മദ് അബാസ്, ശിൽപ്പി ഗുരുകുലം ബാബു, P സുബൈദ ടീച്ചർ, പി.വി. മുഹമ്മദ് , സലാം കന്നൂട്ടിപ്പാറ, ലിമ മുഹമ്മദ്, സലാം മാസ്റ്റർ കോളിക്കൽ, കെ.പി ജസീന , പി. സജീന മുതലായവർ ആശംസകളർപ്പിച്ചു. എ കെ അബൂബക്കർ കുട്ടി സ്വാഗതവും കെ. സി ശിഹാബ് നന്ദിയു പറഞ്ഞു.
P സുബൈദ ടീച്ചർ, പ്രസന്ന ടീച്ചർ എന്നിവരെ ആദരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍