ജിവിഎച്ച്എസ്എസ് താമരശ്ശേരി'ഉന്നതി'യിലൂടെ 16 ഇൻററാക്റ്റീവ് ക്ലാസ്സ് മുറികളൊരുങ്ങുന്നു.

താമരശ്ശേരി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പുവരുത്തുന്ന ഉന്നതി പദ്ധതിക്കു കീഴിൽ താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആദ്യപടിയായി 16 ഇൻ്ററാക്റ്റീവ് മോണിറ്റർ എനേബിൾഡ് ക്ലാസ്സ് മുറികളൊരുങ്ങുന്നു. സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള 'ഉന്നതി ' പ്രോജക്റ്റിൻ്റെ അവലോകന യോഗത്തിൽ ഡോ.എം കെ മുനീർ എംഎൽഎ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ വിശദീകരിച്ചു. സമ്പൂർണ്ണ സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം, മൾട്ടി പർപ്പസ് ഇൻഡോർ ഓഡിറ്റോറിയം, ഡിജിറ്റലൈസ്ഡ് ലൈബ്രറി, ഔട്ട് ഡോർ റീഡിംഗ് ഗാർഡൻസ്, ക്യാമ്പസ് ബ്യൂട്ടിഫിക്കേഷൻ തുടങ്ങി പ്രാഥമ പരിഗണന നൽകേണ്ട പദ്ധതികൾക്ക് രൂപം നൽകി. ഘട്ടംഘട്ടമായി ചുരുങ്ങിയ കാലത്തിനുള്ളിൽ സ്കൂളിൻ്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. സർക്കാർ സഹായവും പൊതുജന പങ്കാളിത്തവും ഉൾപ്പെടുത്തി സർവ്വ തലത്തിലും സ്കൂളിൻ്റെ മുഖഛായ മാറ്റിയെടുക്കും. എം എൽ എ യുടെ നേതൃത്വത്തിൽ വിപുലമായ പൂർവ്വ അധ്യാപക-വിദ്യാർഥി സംഗമം ഇതിനായി സംഘടിപ്പിക്കാനും സ്കൂളിൻ്റെ അഭ്യുദയകാംക്ഷികളെ സമീപിക്കാനും യോഗം തീരുമാനിച്ചു. വിദ്യാർഥികളിൽ മാത്രമല്ല പൊതുസമൂഹത്തിലും ഗുണപ്രദമായ മാറ്റങ്ങൾ സാധ്യമാക്കുന്ന തരത്തിലുള്ള പദ്ധതികളാണ് ഉന്നതി പ്രൊജക്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
     യോഗത്തിൽ പിടിഎ പ്രസിഡൻ്റ് എം വിനോദൻ അധ്യക്ഷനായി. പ്രിൻസിപ്പൽമാരായ യു ബി മഞ്ജുള, ഡോ.ജലൂഷ്, എച്ച് എം പി ടി മുഹമ്മദ് ബഷീർ, പിടിഎ വൈസ് പ്രസിഡൻ്റ് അഷ്റഫ് കോരങ്ങാട്, മദർ പിടിഎ പ്രസിഡൻറ്
സുമയ്യ സി കെ,               
റസാഖ് മലോറം, ലൈജു തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍