SDPI ഓഫീസുകളിൽ സംസ്ഥാന വ്യാപകമായി ഇ.ഡി റെയ്ഡ്


എസ്ഡിപിഐ ഓഫീസുകളിൽ സംസ്ഥാന വ്യാപകമായി ഇ.ഡി റെയ്ഡ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച പണം എസ്ഡിപിഐക്ക് കൈമാറിയെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. കോഴിക്കോടും തിരുവനന്തപുരത്തും മലപ്പുറത്തും റെയ്ഡ് നടക്കുന്നു. പോപ്പുലർ ഫ്രണ്ട് കേഡർമാർ സ്വരൂപിക്കുന്ന പണം എസ്ഡിപിഐയിലൂടെ റുട്ട്മാറ്റാൻ ശ്രമിച്ചുവെന്ന് ഇഡി.

ഹവാലയടക്കമുള്ള മാർഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചുവെന്ന് ഇഡിയുടെ കണ്ടെത്തൽ. ഗൾഫ് രാജ്യങ്ങളിൽ നിന്നും റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചു. ഹജ്ജ് തീർത്ഥാടന കാലത്ത് ഇന്ത്യക്കാരെ സഹായിക്കാൻ എന്ന പേരിൽ ഫണ്ട് പിരിച്ചു. നിയമസഹായം, കമ്മ്യൂണിറ്റി പിന്തുണ എന്നിവയുടെ പേരിലും ഇ-വാലറ്റുകൾ വഴിയും ഇന്ത്യയിലേക്ക് ഫണ്ട് എത്തിയെന്ന് ഇഡി കണ്ടെത്തി.

എസ്ഡിപിഐയുടെ സാമ്പത്തിക ബുദ്ധി കേന്ദ്രം ദേശീയ അധ്യക്ഷൻ എം കെ ഫൈസിയാണെന്ന് ഇ ഡി. എം കെ ഫൈസിയുടെ അറിവോടെയാണ് സംഘടനയുടെ സാമ്പത്തിക ഇപാടുകൾ നടന്നതെന്നും ഇ ഡി കണ്ടെത്തൽ. എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവർത്തനത്തിന് പണം നൽകുന്നതും പോപ്പുലർ ഫ്രണ്ട് ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പണം പിരിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും തെളിവുകൾ ഇ ഡിയ്ക്ക് ലഭിച്ചു.

എസ്ഡിപിഐക്ക് വേണ്ടി വിദേശരാജ്യങ്ങളിൽ നിന്നടക്കം പോപ്പുലർ ഫ്രണ്ട് പണം പിരിച്ചു. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി 3.75 രൂപ നൽകിയതിന്റെ രേഖകൾ ലഭിച്ചു. രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിനായി പിഎഫ്‌ഐ പിരിച്ച പണത്തിന്റെ വിഹിതം എം കെ ഫൈസി കൈപ്പറ്റിയെന്നും ഇഡി കണ്ടെത്തിയിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍