നിയന്ത്രണം വിട്ട കാർ KSRTC ബസ്സിൽ ഇടിച്ച് 4 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം.

താമരശ്ശേരി:ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം സൗത്ത് മലപുറത്ത് നിയന്ത്രണം വിട്ട കാർ KSRTC ബസ്സിൽ ഇടിച്ച് 4 പേർക്ക് പരുക്കേറ്റു, കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ് എന്നിവർക്കും, ബസ്സിലെ യാത്രക്കാരായ അടിവാരം സ്വദേശിനി ആദ്ര, കൈതപ്പൊയിൽ സ്വദേശിനി അനുഷ എന്നിവർക്കാണ് പരുക്കേറ്റത്. ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.
രാമനാട്ടുകര ചേലമ്പ്ര  പറശ്ശേരിക്കുഴി പുള്ളിപറമ്പിൽ റഹീസിനാണ് ഗുരുതരമായി പരുക്കേറ്റത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍