DYFI നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

താമരശ്ശേരി:സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിദ്യാർഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും വർധിച്ചു വരുന്ന അരാജക അക്രമ പ്രവർത്തനങ്ങൾക്കുമെതിരെ DYFI താമരശ്ശേരി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ താമരശ്ശേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

കാരാടിയിൽ നിന്ന് ആരംഭിച്ച് ചുങ്കത്ത് സമാപിച്ച നൈറ്റ് മാർച്ചിന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്,ജില്ലാ സെക്രട്ടറി പിസി ഷൈജു, പ്രസിഡന്റ് എൽജി ലിജീഷ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദീപു പ്രേംനാഥ്, കെ എം നീനു,സിപിഐഎം താമരശ്ശേരി ഏരിയ സെക്രട്ടറി കെ ബാബു എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി. ചുങ്കത്ത് സംഘടിപ്പിച്ച ജാഗ്രത സദസ്സ് വി വസീഫ് ഉദ്ഘാടനം നിർവഹിച്ചു.ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് പി എം സിറാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.മഹറൂഫ് സ്വാഗതവും ബ്ലോക്ക് ട്രഷറർ എംകെ ഷെബിൻലാൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍