ചുരുട്ടിപിടിച്ച അഞ്ചൂറ് രൂപ വിനോദ് ചേട്ടന്‍ ഉസ്താദിനെ ഏല്‍പിച്ചു, ഇതല്ലെ ‘റിയല്‍ കേരള സ്റ്റേറി


പ്രസംഗത്തിനിടെ പുതിയതായി നിര്‍മിക്കുന്ന മദ്രസയ്ക്കായി പൈസ തന്ന് സഹായിക്കണമെന്ന് സമുദായ അംഗങ്ങളോട് പറയുന്ന ഉസ്താദ് ഈ സമയം വഴയില്‍ നിന്ന് പ്രസംഗം കേട്ട് സ്റ്റേജിലേയ്ക്ക് എത്തി തന്‍റെ കയ്യിലിരുന്ന അഞ്ചൂറ് രൂപയുടെ നോട്ട് ചുരുട്ടി ഉസ്താദിനെ ഏല്‍പ്പിക്കുന്ന വിനോദ് ചേട്ടന്‍, മനോഹരമായ ഈ കാഴ്ച സമ്മാനിക്കുന്നത് റിയല്‍ കേരള സ്റ്റേറിയാണെന്ന് സൈബറിടം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടത്ത് വൈറലാണ് ഈ വിഡിയോ, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ അടുത്ത് മൈലമ്പാറ എന്ന സ്ഥലത്ത് നിന്നുള്ളതാണ് വിഡിയോ. തന്‍റെ കയ്യിലെ ചെറിയ സമ്പാദ്യം തന്നെ വിനോദിനെ ഉസ്താദ് അഭിനന്ദിക്കുന്നുണ്ട്. സൈബറിടത്ത് പ്രചരിക്കുന്ന വിഡിയോയില്‍ പറയുന്നത് ഇങ്ങനെ ‘മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ അടുത്ത് മൈലമ്പാറ എന്ന സ്ഥലത്ത് ഉസ്താദ് പ്രഭാഷണം നടത്തുന്നതിനിടെ അവിടുത്തെ മദ്രസയ്ക്ക് വേണ്ടി പൈസ ചോദിച്ചപ്പോള്‍ വിനോദ്  സ്റ്റേജില്‍ കയറി 500 രൂപ ഉസ്താദിനെ ഏല്‍പ്പിച്ചു’

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍