തിന്മകൾക്കെതിരെയുള്ള പോരാട്ടമാണ് ഈദ് നൽകുന്ന സന്ദേശം:നാസർ ബാലുശ്ശേരി
താമരശ്ശേരി : തിന്മകൾക്കെതിരെയുള്ള പോരാട്ടവും, നന്മക്ക് വേണ്ടിയുള്ള പരിശ്രമവുമാണ് ഈദ് നൽകുന്ന സന്ദേശമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി പറഞ്ഞു. തച്ചംപൊയിൽ ഈദ് ഗാഹിൽ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
വർത്തമാനകാലത്ത് മാനവിക മൂല്യങ്ങളുടെ പ്രചാരണമാകണം നമ്മുടെ ലക്ഷ്യം. സാമുഹിക ശാക്തീകരണവും, സാമുദായിക ഐക്യവും വിസ്മരിച്ച് കൊണ്ട് പ്രവർത്തിച്ച് കൂടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറയുടെ മികച്ച കഴിവുകളും, ചിന്താശേഷിയും സമൂഹത്തിന് ഉപകാരപ്പെടുന്ന വിധം ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കണമെന്നും നാസർ ബാലുശ്ശേരി കൂട്ടിച്ചേർത്തു.കരികുളം ഈദ് ഗാഹിന് വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ല കമ്മിറ്റിയംഗം വി.പി ഹാറൂനും ചമലിൽ അബ്ദുൽ ബാരി മൗലവിയും പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍