തച്ചംപൊയിൽ ചാലക്കരയിൽ ടിപ്പർ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി : തച്ചംപൊയിൽ ചാലക്കരയിൽ ടിപ്പർ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് . താമരശ്ശേരി അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിലെ റോഷൻ ജേക്കബ് .അനിയാച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം.
അതേസമയം അമിത വേഗത്തിൽ ഓടിച്ച ജീപ്പ് പല വാഹനങ്ങളെയും ഇടിക്കാൻ ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു.
പരിക്കേറ്റ് റോഷൻ മയക്കുമരുന്ന് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് . ഇരുവരെയും പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍