ലഹരി ഇടപാട് പൊലീസിനെ അറിയിക്കുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ധനവ്; സഹകരണം തുടരണമെന്ന് കേരള പൊലീസ്

ലഹരി ഇടപാട് പൊലീസിനെ അറിയിക്കുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ധനവ്. കേരള പൊലീസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജനങ്ങളുടെ ഈ സഹകരണം തുടര്‍ന്നും ആ‍വശ്യമാണെന്നും വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും കേരള പൊലീസ് അറിയിച്ചു.

പ്രധാനമായും രണ്ടു മാർഗ്ഗങ്ങളിലൂടെയാണ് പൊതുജനങ്ങൾക്ക് ലഹരിക്കെതിരെയുള്ള വിവരം കൈമാറാന്‍ ക‍ഴിയുന്നത്. യോദ്ധാവ് എന്ന വാട്സ് ആപ്പ് നമ്പറിലും, ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം നമ്പറുകളിൽ വിളിച്ചും അറിയിക്കാം. യോദ്ധാവ്-9995966666ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം (വിളിച്ച് അറിയിക്കാം)- 9497979724, 9497927797 നമ്പറുകളിലാണ് അറിയിക്കേണ്ടത്.

കേരള പൊലീസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം:

നാടിന് ഒരു ആപത്ത് വന്നാൽ നമ്മൾ മലയാളികൾ ഒറ്റക്കെട്ടാണെന്ന് പലതവണ തെളിയിച്ചതാണ്. അങ്ങനെ ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹായവും അത്യാവശ്യമാണ്.

പ്രധാനമായും രണ്ടു മാർഗ്ഗങ്ങളിലൂടെയാണ് പൊതുജനങ്ങൾക്ക് ലഹരിക്കെതിരെയുള്ള വിവരം ഞങ്ങൾക്ക് കൈമാറാവുന്നത്. യോദ്ധാവ് എന്ന വാട്സ് ആപ്പ് നമ്പറിലും, ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം നമ്പറുകളിൽ വിളിച്ചും അറിയിക്കാം.

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ

വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ.

യോദ്ധാവ്

9995966666

ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം (വിളിച്ച് അറിയിക്കാം)

9497979724

9497927797

വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍