ന്യൂട്രിഷ്യൻ ഗാർഡൻ പദ്ധതി: താമരശേരി സബ്ജില്ലയിൽ നിന്നും കന്നൂട്ടിപ്പാറ സ്കൂൾ സമ്മാനം നേടി


കട്ടിപ്പാറ : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പോഷകത്തോട്ടം പദ്ധതിയിൽ താമരശേരി സബ്ജില്ലയിൽ നിന്നും കന്നൂട്ടിപ്പാറ ഐയുഎം LP സ്കൂളിന് സമ്മാനം ലഭിച്ചു.
  ഏപ്രിൽ 3 ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സമ്മാനദാനം നടക്കും. ആദ്യമായി ന്യൂട്രിഷ്യൻ ഗാർഡൻ മത്സരത്തിൽ പങ്കെടുത്ത ഐയുഎം LP സ്കൂളിനു ലഭിച്ച അംഗീകാരം അഭിമാനകരമാണെന്ന് ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, HM അബുലൈസ് തേഞ്ഞിപ്പലം, PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ, മാനജിംഗ് കമ്മറ്റി സെക്രട്ടറി അബ്ദുള്ള മലയിൽ എന്നിവർ പറഞ്ഞു. പദ്ധതിയിലൂടെ കൊച്ചുകുട്ടികളിൽ കൃഷിയോട് വലിയ തോതിൽ താൽപര്യമുണർത്തുവാൻ സാധിച്ചുവെന്നും ഉച്ചഭക്ഷണ പരിപാടിയിലൂടെ വിഷരഹിത പച്ചക്കറികൾ കുട്ടികൾക്കു നൽകുവാൻ സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
  പദ്ധതിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത കൺവീനർ മുബീർ തോലത്ത്, ജോ. കൺവീനർ മുഹ്സിന ഷംസീർ, MPTA പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു,ഹരിതസഭ കോർഡിനേറ്റർമാരായ കെ. സി ശിഹാബ്, പി.പി. അനുശ്രീ, ഖൈറുന്നിസ , ഹരിത സഭ അംഗങ്ങൾ മുതലായവരെ അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍