മത സൗഹാർദത്തിന്റെ മാതൃക തീർത്ത് അഞ്ജനിയയും അനാമികയും അവന്തികയും
താമരശ്ശേരി : എസ് കെ എസ് എസ് എഫ് താമരശ്ശേരി മേഖല വിഖായ ഇഫ്താർ ടെൻറ്റിലേക്ക് കുടിവെള്ളം സംഭവനയായി നൽകിയാണ് അഞ്ജനിയയും അനാമികയും അവന്തികയും മാതൃകയായത്. ദിനേന നൂറുകണക്കിന് യാത്രക്കാർക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ നൽകുകയാണ് ഇഫ്താർ ടെന്റിലൂടെ എസ് കെ എസ് എസ് എഫ് താമരശ്ശേരി മേഖലാ കമ്മിറ്റി. നാലാം വർഷത്തിലേക്ക് നീങ്ങുന്ന ഈ പുണ്യപ്രവർത്തിക്ക് നേതൃത്വം നൽകുന്നതിലുള്ള സന്തോഷത്തിലാണ് പ്രവർത്തകർ. താമരശ്ശേരി ടൗൺ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇഫ്താർ ടെന്റ് പ്രവർത്തിച്ച് വരുന്നത് ചടങ്ങിൽ മേഖലാ സെക്രട്ടറി സലാം കോരങ്ങാട്, ട്രക്ഷറർ ഫാസിൽ കോളിക്കൽ ,വിച്ചി അവേലം, റിയാസ് അൻവർ, അജ്മൽ പൂക്കോട്, ശമ്മാസ് അണ്ടോണ എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍