പൂനൂർ മുബാറക് ഗ്രൗണ്ടിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് മൗലവി നൗഷാദ് കരുവണ്ണൂർ നേതൃത്വം നൽകി.
പൂനൂർ: കെ എൻ എം പൂനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മുബാറക് ഗ്രൗണ്ടിൽ നടന്ന ചെറിയപെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളടക്കം നിരവധി വിശ്വാസികൾ പങ്കെടുത്തു.
നമസ്കാര ശേഷം വിദ്യാർത്ഥികളും യുവാക്കളുമടക്കം മുഴുവൻപേരും കെ എൻ എം ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
സാഹോദര്യവും, സൗഹാർദ്ദവും രാജ്യത്ത് വീണ്ടെടുക്കാൻ ഓരോരുത്തരും പരിശ്രമിക്കണമെന്നും മ്യാന്മാറിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ട കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരാനും, ഈദ് ദിനത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നൗഷാദ് കരുവണ്ണൂർ ഈദ് സന്ദേശത്തിൽ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍