മെത്താഫെറ്റമിൻ അടിവാരത്ത് ഉണ്ട്, എത്തുന്നത് ബാംഗ്ലൂരിൽ നിന്ന്'; യുവാവിന്റെ വെളിപ്പെടുത്തൽ


താമരശ്ശേരി: താമരശ്ശേരിയിൽ മെത്തഫെറ്റമിൻ ഉത്പാദിപ്പിക്കാനുള്ള ശ്രമം ചിലർ നടത്തിയത് അറിയാമെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ. അടിവാരത്ത് വിപണനത്തിനും വിതരണത്തിനും വിപുലമായ ശൃംഖലയുണ്ടെന്നും യുവാവ് വെളിപ്പെടുത്തി. മെത്തഫെറ്റമിൻ അടിവാരത്തേക്ക് എത്തുന്നത് ബാംഗ്ലൂരിൽ നിന്നാണ്. ലഹരിക്കെതിരായി സ്വകാര്യ ചാനൽ  താമരശ്ശേരിയിൽ സംഘടിപ്പിച്ച  റാലിയിൽ പങ്കെടുത്തു കൊണ്ടായിരുന്നു യുവാവിൻ്റെ വെളിപ്പെടുത്തൽ.

ബം​ഗ്ലൂരിൽ നിന്ന് എത്തുന്ന മെത്താഫിറ്റാമിൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത് അടിവാരത്ത് നിന്ന് ആണെന്നും യുവാവ് പറ‌ഞ്ഞു. കൊലക്കേസിലെ പ്രതികളായ യാസറിനെയും ആഷിഖിനെയും നേരത്തെ അറിയാമെന്നും യുവാവ് പറഞ്ഞു. നാട്ടുകാരിൽപ്പെട്ടവരും ബം​ഗ്ലൂരിൽ നിന്ന് കൊണ്ട് വരുന്ന മയക്കുമരുന്ന് കച്ചവടം നടത്താൈറുണ്ടെന്നും യുവാവ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍