പൂനൂരിൽ രണ്ടു സ്ത്രീകളടക്കം മൂന്നു പേർ എം ഡി എം എ സഹിതം പിടിയിൽ.
പൂനൂർ: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്, പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡ്, ബാലുശ്ശേരി പോലീസ് സംയുക്തമായി പൂനൂർ കേളോത്ത് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ രണ്ടു സ്ത്രീകളടക്കം മൂന്നു പേർ എം ഡി എം എ യും, ത്രാസും, പണവും സഹിതം പിടിയിലായി.
ബാലുശ്ശേരി എരമംഗലം ചെട്ട്യംവീട്ടിൽ ജൈസൽ(44), ഹൈദറാബാദ് സ്വദേശിനി ചാന്ദിനി ഖാതൂൻ(27), ബാംഗ്ലുരൂർ സ്വദേശിന രാധാമേതഗ് എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും വില്പനയ്ക്കായി കൈവശം വെച്ച 1.550 ഗ്രാം MDMA യും നാല് മൊബൈൽ ഫോണുകളും 7300 രൂപയും ഒരു ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍