അർദ്ധരാത്രിയിൽ എക്സൈസ് ലഹരി വേട്ട;; പൂനൂരിൽ ബ്രൗൺഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ


താമരശ്ശേരി : അതിഥി തൊഴിലാളികളുടെ താമസയിടങ്ങളിൽ താമരശ്ശേരി  എക്സൈസിന്റെ  വ്യാപക  പരിശോധന
പൂനൂരിൽ ബ്രൗൺഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ.അസം സ്വദേശി മുത്തബീർ ഹുസൈൻ  ആണ് പിടിയിലായത്.
പൂനൂർ മടത്തു പൊയിൽ റോഡിൽ വച്ച് 11 ഗ്രാം ബ്രൗൺഷുഗറും 10 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

താമരശ്ശേരി  കോരങ്ങാട് പൂനൂർ എന്നിവിടങ്ങളിൽ  രാത്രി 12 മണിയോടെ  എക്സൈസ് ഇൻസ്പെക്‌ടർ എ ജി തമ്പി, അസി.എക്സൈസ് ഇൻസ്പെക്ടർ പ്രതീഷ് ചന്ദ്രൻ, പി ഒ മാരായ അജീഷ്, ഷാജു സി പി,, സി ഇ ഒ വിഷ്ണു ടി.കെ, സി ഇ ഒ ഡ്രൈവർ  എന്നിവർ  ചേർന്നാണ് പ്രതിയെ പിടികൂടിയത്









ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍